ജിദ്ദ: പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരാണ് സൗദിയിൽ മരണപ്പെട്ടത്. പക്ഷാഘാതവും ദേഹാസ്വാസ്ഥ്യവും മൂലം ആശുപത്രികളില്‍ ചികിത്സയിലായിരുന്നു ഇരുവരും. ഏതാണ്ട് മൂന്ന് ആഴ്ചകളായി വെന്റിലേറ്ററുകളില്‍ ആയിരിക്കെയാണ് ഇരുവരുടെയും അന്ത്യം. രണ്ടര പതിറ്റാണ്ടിലേറെ സൗദി പ്രവാസികളാണ് രണ്ട് പേരും.
കൊയിലാണ്ടി പുതുശേരി സ്വദേശികളാണ്ബ ഹ്റൈനില്‍ മരണപ്പെട്ടത് .
പാലക്കാട്, മണ്ണാര്‍ക്കാട്, മൈലാമ്ബാടം സ്വദേശിയും കുഞ്ഞീദ് ഹാജി – സൈനബ ദമ്ബതികളുടെ മകനുമായ .അബ്ദുല്‍ നാസര്‍ മണ്ണെങ്കായി (51) ആണ് മരിച്ചവരില്‍ ഒരാള്‍. പക്ഷാഘാതത്തെ തുടര്‍ന്ന് റിയാദിലെ മലസ് നാഷണല്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബ്ദുള്‍നാസര്‍. വ്യാഴാഴ്‌ച വെളുപ്പിനായിരുന്നു അന്ത്യം.
നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് പക്ഷാഘാതം ഉണ്ടായത്. മൂന്നാഴ്ചകളോളം വെന്റിലേറ്ററില്‍ ആയിരുന്ന അബ്ദുല്‍നാസറിനെ അടുത്ത ആഴ്ച തുടര്‍ ചികിത്സയ്ക്കായി കമ്ബനിയുടെ താല്‍പര്യത്തില്‍ നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം.
ഭാര്യ: റംല കോളശീരി. മക്കള്‍: മുഹമ്മദ് നിഷാദ്, മുഹമ്മദ് ഷിബിലി, ഫാത്തിമ ലിന്‍ഷാ, ഷദ ഫാത്തിമ. ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ അബ്ദുല്‍ നാസര്‍ 28 വര്‍ഷമായി സൗദിയില്‍.
തിരുവനന്തപുരം, അമരവിള സ്വദേശിയും മുഹമ്മദ് കണ്ണ് – അസ്‌മ ബീവി ദമ്ബതികളുടെ മകനുമായ കബീര്‍ മുഹമ്മദ് കണ്ണ് (60) ആണ് മരണപ്പെട്ട മറ്റൊരാള്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മൂന്നാഴ്കളായി റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് അന്ത്യം. ഭാര്യ: ആമിനാ ബീഗം. മക്കള്‍: ഫാത്തിമ, ഫാസിന.
റിയാദില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്ന കബീര്‍ കണ്ണ് മൂന്നര വര്‍ഷം മുമ്ബാണ് കബീര്‍ അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്.
കൊയിലാണ്ടി സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. പാലക്കുളം ഗോപാലപുരം സ്കൂളിന് സമീപം വലിയ വീട്ടില്‍ ജാഫര്‍ (42) ആണ് മരിച്ചത്.രക്തം ഛര്‍ദിച്ചതിനെത്തുടര്‍ന്ന് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇബ്രാഹിമിെന്റയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ജസ്റീല. മക്കള്‍: മുഹമ്മദ് ഷാദുല്‍, ഫാത്തിമ ഇഷാല്‍. സഹോദരങ്ങള്‍: ശംസുദ്ദീന്‍, അനസ്, സുബൈദ, ആയിഷ, റഹ്മത്ത്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചുവരുന്നു.
ബഹറൈനില്‍ പ്രവാസി മലയാളി കാര്‍ കടലില്‍ വീണ് മരിച്ചു. പുതുശ്ശേരിമല സ്വദേശി ശ്രീജിത്ത് ഗോപാലകൃഷണന്‍ (42) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
സിത്ര കോസ് വേയിലൂടെ സഞ്ചരിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വീട്ട് കടലില്‍ വീഴുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്ന് ശ്രീജിത്ത് ആദ്യം നീന്തി രക്ഷപ്പെട്ടെങ്കിലും ചില രേഖകള്‍ അടങ്ങിയ ബാഗ് വീണ്ടെടുക്കാനായി തിരിച്ചു നീന്തിയപ്പോള്‍ വലിയ തിരമാലയില്‍ അകപ്പെടുകയായിരുന്നു.
സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സല്‍മാനിയ ആശുപത്രിയില്‍. ബഹ്‌റനില്‍ റോക്ക് ന്‍ ഹോം മാര്‍ബിള്‍ ആന്‍ഡ് ഗ്രാനൈറ്റ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ശ്രീജിത്ത്.
ഭാര്യ: വിദ്യ അല്‍ മഹദ് സ്‌കൂളില്‍ അധ്യാപികയാണ്. മകന്‍: അഭിജിത്ത്, മാളവിക.
ര്‍ അറിയിച്ചു.