കാസര്‍കോട് സ്വദേശിനി അബുദാബിയില്‍ മരിച്ചു

 കാസര്‍കോട് സ്വദേശിനി അബുദാബിയില്‍ മരിച്ചു


കാസര്‍കോട്: കാസര്‍കോട് സ്വദേശിനി അസുഖത്തെ തുടര്‍ന്ന് അബുദാബിയില്‍ മരിച്ചു. ചേരങ്കൈ കടപ്പുറത്തെ പ്രശാന്തിന്റെ ഭാര്യ അക്ഷത (28)യാണ് മരിച്ചത്. അബുദാബിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് മാസത്തോളമായി അസുഖത്തെ തുടര്‍ന്ന് അബുദാബിയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം ഇന്ന് രാത്രിയോടെ കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിക്കും. സംസ്‌കാരം നാളെ നടക്കും. ചൗക്കി മജലിലെ അംബികയുടെയും കര്‍ണ്ണാടക പുത്തൂരിലെ രമേശിന്റെയും മകളാണ്. അങ്കിത സഹോദരിയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today