വ്യാജരേഖ ഉണ്ടാക്കി പണം തട്ടൽ, യുവാവ് പിടിയിൽ

 വിദ്യാനഗര്‍: വ്യാജരേഖകളുണ്ടാക്കി ഗോവയില്‍ 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവിനെ ആലംപാടിയില്‍ വെച്ച് കാസര്‍കോട് പൊലീസ് പിടികൂടി ഗോവ പൊലീസിന് കൈമാറി. ആലംപാടി ഫാത്തിമ മന്‍സിലിലെ സി.എ അല്‍ത്താഫ് (32)ആണ് അറസ്റ്റിലായത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.ഐ അജിതയുടെ നേതൃത്വത്തിലാണ് ഭാര്യാ വീട്ടില്‍ കഴിയുകയായിരുന്ന അല്‍ത്താഫിനെ പിടികൂടിയത്.

തുടര്‍ന്ന് ഗോവ പൊലീസിന് കൈമാറുകയായിരുന്നു. എം.ബി.എ ബിരുദധാരിയായ അല്‍ത്താഫ് വ്യാജ രേഖകള്‍ കാട്ടി ഗോവയില്‍ നിന്നും 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജലക്ഷമി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്, നിധീഷ്, ഡ്രൈവര്‍ അനൂപ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു



.

Previous Post Next Post
Kasaragod Today
Kasaragod Today