കർണാടകയിൽ യുവമോർച്ച നേതാവ്‌ കൊല്ലപ്പെട്ട സംഭവം പ്രതികൾ എത്തിയത് കേരളാ രജിസ്ട്രേഷൻ ബൈക്കിൽ, പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള കുടിപ്പക കൊലപാതകത്തിലേക്ക് നയിച്ചതന്ന്?

 മംഗളൂരു:  സുള്ളിയയിൽ യുവമോർച്ച നേതാവ്പ്രവീൺ നട്ടാർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതം,കേരളാ രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് ചിലർ മൊഴി നൽകി .പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു, കേരളത്തിലേക്കും അന്വേഷണം വ്യാപിക്കുമെന്ന് മംഗളൂരു പോലീസ് അറിയിച്ചു,

കഴിഞ്ഞ ദിവസം കാസർകോട് സ്വദേശിയായ യുവാവിനെ ഒരു സംഘം മർദിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതിയായിരുന്നു,

പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള കുടിപ്പക കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. പ്രവീൺ നട്ടാർ തന്‍റെ ഉടമസ്ഥതയിലുള്ള കോഴിക്കട പൂട്ടിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് മൂന്നംഗ സംഘം വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രവീൺ മരിച്ചു.


മാസങ്ങൾക്ക് മുമ്പ് മംഗളൂരുവിൽ നടന്ന കൊലപാതകത്തിന്‍റെ പ്രതികാരമാണോ പ്രവീണിന്‍റെ വധത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. പ്രാദേശിക ഗൂണ്ടാസംഘത്തിൽപ്പെട്ടവരാണ് അക്രമികളെന്നാണ് പ്രാഥമിക നിഗമനം.


പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു


.

Previous Post Next Post
Kasaragod Today
Kasaragod Today