മംഗളുരു :കണ്ണൂര്‍ കൊളശേരിയില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധന. കോമത്തുപാറ സ്വദേശി ആബിദിന്റെ വാടക വീട്ടിലാണ് പരിശോധന നടത്തിയത്. മതവിദ്വേഷ സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. ആബിദിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തീവ്രവിരുദ്ധ സ്‌ക്വാഡ് നോട്ടീസ് നല്‍കി. ആബിദ് തീവ്രവാദ സ്വഭാവമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്. കീഴന്തിമുക്കിലെ ഉദയ ചിക്കന്‍ സെന്ററില്‍ ജോലി ചെയ്തുവരികയാണ് ഇയാള്‍
ഇന്ന് വൈകിട്ടോടെയാണ് കൊച്ചിയില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ സംഘം കണ്ണൂരിലെത്തി പരിശോധന നടത്തിയത്. ചൊവ്വാഴ്ച കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇദ്ദേഹം നേരത്തെ കര്‍ണാടകയിലെ സുള്ള്യയിലായിരുന്നു താമസം. അടുത്തിടെ സുള്ള്യയില്‍ നടന്ന യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണോ പരിശോധനയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞെങ്കിലും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അത് വ്യക്തമാക്കിയില്ല.
നകള്‍.