ബൈക്കുകൾ കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു

 ബൈക്കുകൾ കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു


മൈസൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു. ഉപ്പള കൈക്കമ്പയിലേ പരേതനായ മുഹമ്മദ് ഹുസൈന്റെ മകന്‍ മുഹമ്മദ് സുബൈര്‍ (40) ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് മൈസുറിലേക്ക് പോയത്. ചൊവ്വാഴ്ച രാത്രിയോടെ ബൈക്കില്‍ സുഹൃത്തുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. ഭാര്യ: സാദ്മാന്‍ സര്‍വീര. ഉമ്മ: റസിയ. മുന്ന് മക്കളാണ്. സഹോദരന്‍മാര്‍: ആരീഫ്, റഫിക്, പരേതനായ റിസ്വാന്‍. മൃതദേഹം ബുധനാഴ്ച ഉപ്പള ഹനഫി ജുമാ മസ്ജിദില്‍ ഖബറടക്കും.


Previous Post Next Post
Kasaragod Today
Kasaragod Today