ബദിയടുക്ക : കാറിൽ മയക്കുമരുന്ന് കടത്തിനിടെ വിപണന ശൃംഖലയിലെ പ്രധാന വിൽപനക്കാരൻ പിടിയിൽ .കുഞ്ചാർ ബേളയിലെ അബ്ദുൾ റഹ്മാനെ (52)യാണ് ബദിയടുക്ക സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ അശ്വിത്.എസ്.കരൺമയിയുടെ നേതൃത്വത്തിൽ എസ്.ഐ.ഗണേശൻ, എ.എസ്.ഐ.മാധവൻ, സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.വാഹന പരിശോധനക്കിടെ ഇന്നലെ രാത്രി 7 മണിയോടെ ബദിയടുക്ക മൂക്കൻപ്പാറയിൽ വെച്ചാണ് കെ.എൽ.14.സെഡ്.0101 നമ്പർ കാറിൽ കടത്തുകയായിരുന്ന16 ഗ്രാം ബ്രൗൺഷുഗർ,85 ഗ്രാം കഞ്ചാവ്,84,0100 രൂപയും പോലീസ് സംഘം കണ്ടെടുത്തത്. പോലീസ് ചോദ്യം ചെയ്യലിൽ ലഹരിമരുന്ന് രാജസ്ഥാനിൽ നിന്ന് കടത്തികൊണ്ടു വന്നതാണെന്ന് പ്രതി മൊഴി നൽകി.പോലീസിനെ കണ്ട് മയക്കുമരുന്ന് ശേഖരം പാതിവഴിയിൽ ഉപേക്ഷിച്ചതാവാമെന്ന നിഗമനത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജക്കും.കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ മധ്യവയസ്ക്കൻ ബദിയടുക്ക പോലീസിന്റെ പിടിയിൽ
mynews
0