സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ ഖബറടക്കി
റിയാദ്: തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ജിസാന് സമീപം ബെയ്ഷില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ മയ്യിത്ത് ഇന്ന്ന മസ്‌കാരത്തിന് ശേഷം മറവ് ചെയ്തു
ബെയ്ഷ് അല്‍റാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം നടന്നത് . അല്‍റാജ്ഹി ഖബര്‍സ്ഥാനില്‍ ഖബറടക്കി . ജിസാന് സമീപം ബെയ്ശ് മസ്ലിയയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പില്‍ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാര്‍ (44) റഫീഖ്(41) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയില്‍നിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിയമനടപടികള്‍ക്ക് ജിസാന്‍ കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു.
നാട്ടില്‍ പോകുന്നെന്ന് പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ചു; യുഎഇയില്‍ പ്രവാസി വനിതക്കെതിരെ നടപടി
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ വയലാ മിന്നു ഭവനില്‍ സുരേഷ് ബാബു (52) ആണ് മരിച്ചത്. ഖത്തറിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹത്തെ ഒരാഴ്‍ച മുമ്ബ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അല്‍ സദ്ദ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുനിസിപ്പാലിറ്റി ലോറിയില്‍ നിന്ന് വീണ് പരിക്കേറ്റ് പ്രവാസി മലയാളി മരിച്ചു
ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഭാര്യ - സിന്ധു സുരേഷ്. മക്കള്‍ - ഐശ്വര്യ എസ്. ബാബു, അക്ഷയ എസ് ബാബു. സഹോദരങ്ങള്‍ - സന്തോഷ് കുമാര്‍, സന്ധ്യ കുമാരി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ നടപടികള്‍ പു
രോഗമിക്കുന്നു.