ഹോട്ടലിൽനിന്ന് വിദ്യാർഥികൾ കഴിച്ച കോഴിബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയെന്ന്,അഞ്ച് വിദ്യാർഥികൾ ചികിത്സ തേടി

 ചെർക്കള : ഹോട്ടലിൽനിന്ന് വിദ്യാർഥികൾ കഴിച്ച കോഴിബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. വയറുവേദനയും ഛർദിയുമുണ്ടായതിനെ തുടർന്ന് അഞ്ച് വിദ്യാർഥികൾ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.


ദേശീയപാതയിൽ ചെങ്കള പഞ്ചായത്ത് ഓഫീസിന് എതിർഭാഗത്ത് പ്രവർത്തിക്കുന്ന എവറസ്റ്റ് ഫാമിലി റസ്റ്റോറന്റിൽനിന്ന് കോഴിബിരിയാണി കഴിച്ച ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ബി.എ. അനസ്, മുഹമ്മദ് ഫുആദ് ഇബ്രാഹിം, കെ.എച്ച്. ഗാഹിദ് അബ്ദുള്ള, സാലിത്ത് അഹമ്മദ്, സമീർ എന്നീ വിദ്യാർഥികൾക്കാണ് അസ്വസ്ഥതയനുഭവപ്പെട്ടത്.


ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പത്താം തരത്തിൽ പഠിക്കുന്ന 20 കുട്ടികളാണ് കോഴിബിരിയാണി കഴിച്ചത്. ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിച്ച് സ്‌കൂളിലെത്തിയ അഞ്ച് കുട്ടികൾക്ക് അല്പസമയത്തിനുശേഷം കലശലായ വയറുവേദനയും ഛർദിയുമുണ്ടായി. ഇതു സംബന്ധിച്ച് സ്‌കൂൾ പ്രഥമാധ്യാപകൻ എം.എം. അബ്ദുൾ ഖാദർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ കോഴി ഇറച്ചി കണ്ടെത്തി. പിടിച്ചെടുത്ത പഴകിയ ഇറച്ചിയും ബിരിയാണിയും പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാവകുപ്പിന് കീഴിലുള്ള കോഴിക്കോട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെവിൻ വാട്‌സൺ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ദേവീദാക്ഷൻ, ജീവനക്കാരായ ആശാമോൾ, സബീന, സജന തുടങ്ങിയവരാണ് പരിശോധന നടത്തിയത്. ഹോട്ടൽ അടച്ചിടുന്നതിന് നിർദേശം നൽകിയതായി ഡോ. കെവിൻ വാട്‌സൺ പറഞ്ഞു


.

Previous Post Next Post
Kasaragod Today
Kasaragod Today