മംഗളൂരു: 21 ലക്ഷത്തോളം രൂപയുടെ വിദേശ കറന്‍സികളുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് മംഗളൂരു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിദേശ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തത്. വിദേശ കറന്‍സി നോട്ടുകള്‍ കാസര്‍കോട് സ്വദേശികളായ രണ്ട് പേര്‍ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഇന്ത്യക്ക് പുറത്തേക്ക് അനധികൃതമായി കൊണ്ടുപോകുകയായിരുന്നുവെന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 13,200 യുഎസ് ഡോളര്‍, 31800 യുഎഇ ദിര്‍ഹം, 16,000 സൗദി റിയാല്‍, 160 കുവൈറ്റ് ദിനാര്‍ എന്നിങ്ങനെയാണ് നോട്ടുകള്‍. നിയമലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
വിദേശ കറന്‍സികളുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയിലായി
mynews
0