പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഇനി കാസര്‍കോടും

 കാസര്‍കോട് : കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് സ്ഥാപിക്കുന്ന ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നുരാവിലെ 11 മണിക്ക് പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ നിര്‍വ്വഹിച്ചു 


ജില്ലാ പി.എസ്.സി.ഓഫിസ് കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന പരീക്ഷാ കേന്ദ്രത്തില്‍ 231 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സമയം പരീക്ഷ എഴുതാം.


എല്ലാം ജില്ലകളിലും സ്വന്തമായി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്ന സുവര്‍ണ്ണ ജൂബിലി തീരുമാനമാണ് ജില്ലയിലും പ്രാവര്‍ത്തികമാകുന്നത് .നിലവില്‍ തിരുവനന്തപുരം, പത്തനംത്തിട്ട, എറണാകുളം, തൃശൂര്‍,പാലക്കാട്, കോഴിക്കോട് എന്നീ അഞ്ചു ജില്ലകളിലാണ് ഓണ്‍ലൈന്‍ പരിക്ഷാകേന്ദ്രങ്ങളുള്ളത്.ഏഴാമത്തെ കേന്ദ്രമാണ് കാസര്‍കോട്ടെത്. കാസര്‍കോട് , കണ്ണൂര്‍ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ പരീക്ഷാ കേന്ദ്രം സഹായകരമാകും.കൊവിഡ് ബാധിതര്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യം കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. കമ്മീഷനംഗം സി.സുരേശന്‍ അധ്യക്ഷത വഹിച്ചു, പൊതു മരാമത്വകുപ്പ് ചീഫ് എഞ്ചിനീയര്‍ ബീന.എല്‍, പി.എസ്.സി കോഴിക്കോട് മേഖലാ ഓഫിസര്‍ വി.വി.പ്രമോദ് എന്നിവര്‍ ആശംസയര്‍പ്പിച്ചു 


.

Previous Post Next Post
Kasaragod Today
Kasaragod Today

Artic