കാസറഗോഡ് : കളനാട് ഖത്തർ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കളനാട് മയിസ്ട്രേറ്റ് ശരീഫിന്റെ മകൻ യാസറാണ് മുങ്ങി മരിച്ചത്.
കളനാട് എല്‍പി സ്‌കൂളിന് മുന്നിലുള്ള കുളത്തില്‍ വ്യാഴാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് സംഭവം. കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിപ്പോവുകയായിരുന്നു. പ്രദേശവാസികള്‍ വിവരം അറിഞ്ഞയുടൻ അഗ്നി സുരക്ഷാ വിവരം അറിയിക്കുകയായിരുന്നു.
അഗ്‌നിസുരക്ഷാ സേനയും പൊലീസും പ്രദേശവാസികളും ചേര്‍ന്ന് യുവാവിനെ ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനൊടുവിൽ പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി
ല്ല.