സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്‌സാന (21) ആണ് മരിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിൽ ഉള്ള, ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ വെച്ച് അഫ്‌സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്ന ഭർത്താവ് അമലിനെ കോടതി റിമാൻഡ് ചെയ്തു. ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കരൂപടന്ന സ്വദേശി കളാംപുരക്കൽ റഹീമിന്റെ മകൾ ആണ് അഫ്‌സാ
ന.