ഹൊസങ്കടി: ബസില്‍ കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി നൂര്‍ മന്‍സിലിലെ അബ്ദുല്‍ ഹക്കാം (25) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സജിത്തിന്റെ നേതൃത്വത്തില്‍ ബസില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഹക്കാമിന്റെ കൈവശം 200 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫിസര്‍ ഗോപി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഹമീദ്, അഭിലാഷ്, ജോണി, വനിതാ ഓഫീസര്‍ ജസ്‌ന എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
ബസില്‍ കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി യുവാവ് മഞ്ചേശ്വരം എക്‌സൈസിൻ്റെ പിടിയിൽ
mynews
0