പ്രതിദിനം 10 ലക്ഷം വരെ; ആളെ കൂട്ടാൻ വാട‌്‌സാപ് പരസ‍്യം: ‘കില്ലാഡി ദമ്പതികൾ’ തട്ടിയത് കോടികൾ

 ചെന്നൈ∙ ‘‘കള്ളങ്ങളാൽ കെട്ടിപ്പൊക്കിയ സാമ്രാജ്യമായിരുന്നു കോടികളുടെ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് തട്ടിപ്പിൽ‌ പിടിയിലായ തിമിഴ്‌നാട്ടിലെ  ‘കില്ലാഡി ദമ്പതി’കളുടേത്. ആ കള്ളങ്ങൾ എല്ലാം തന്നെ വള്ളി പുള്ളി വിടാതെ ഞാൻ വിശ്വസിച്ചിരുന്നു. ഓഹരി വിപണിയിൽ ലക്ഷങ്ങൾ മുടക്കിയാൽ കോടികൾ കൊയ്യാൻ സാധിക്കുമെന്നു ഞാൻ സ്വ‌പ്‌നങ്ങൾ നെയ്‌തു. ആളുകളെ വിശ്വസിപ്പിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ അവർ നിരന്തരം പരസ്യം നൽകിയിരുന്നു. വാ‌ട്‌സാപ്പിലൂടെയുള്ള നിരവധി പരസ്യങ്ങൾ അവർ എന്നെയും കാണിച്ചിരുന്നു. തട്ടിപ്പാണെന്നു മനസ്സിലാക്കിയത് ഏറെ വൈകിയാണ്. അപ്പോഴേക്കും 16,50,000 രൂപയോളം രൂപ എനിക്കു നഷ്ടപ്പെട്ടിരുന്നു.’’ കണ്ണീരോടെ തമിഴ്നാട് ചെങ്കൽപട്ട് സ്വദേശി ശിവശങ്കരി പറയുന്നു.


TOP NEWS

ഓഫിസിൽ കയറി വെട്ടിനുറുക്കി, അരിവാൾ കൊണ്ട് കൈ മുറിച്ചെടുത്തു; നടുങ്ങി തമിഴകം

ശിവശങ്കരിയുടെ ഇടപെടലാണ് തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ 5 കോടിയുടെ  സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. ‘കില്ലാഡി ദമ്പതികൾ’ എന്ന പേരിൽ ഇടപാടുകാർക്കിടയിൽ അറിയപ്പെട്ടിരുന്ന കാമാക്ഷിയെയും കാർത്തികേയനെയും ശിവശങ്കരിയുടെ പരാതിയിൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ചെങ്കൽപട്ട് ജില്ലയിലെ റെയിൽവേ നഗർ ഏഴാം സ്ട്രീറ്റിൽ ശിവശങ്കരിയുടെ വീടിന് എതിർവശത്തായി ‘കില്ലാഡി ദമ്പതികൾ’ കുടുംബത്തോടൊപ്പം വീടെടുത്ത് താമസിച്ചിരുന്നു. 


‘‘സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങാണ് ജോലിയെന്നാണു ദമ്പതികൾ എല്ലാവരോടും പറഞ്ഞിരുന്നത്. ഓഹരികളിലെ ഓൺലൈൻ വ്യാപാരത്തിൽ സജീവമായി പങ്കെടുക്കാൻ അവർ നിരവധിയാളുകളെ പ്രേരിപ്പിച്ചിരുന്നു. ഓഹരി വിപണികളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാൻ സഹായിക്കാമെന്നു പലതവണ വാഗ്‌ദാനം ചെയ്തിരുന്നു. സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാൻ മൂലധനം ആവശ്യമാണെന്നും ഒരു നല്ല തുക തുടക്കത്തിൽ മുടക്കിയാൽ പ്രതിദിനം നേട്ടം കൊയ്യാമെന്നും അവർ എന്നോടു പറഞ്ഞിരുന്നു. കാമാക്ഷിയുടെ സഹോദരൻ  ഭദ്രകാളിമുത്തു, ഭര്‍തൃപിതാവ്‌ ജഗനാഥൻ, അമ്മായിയമ്മ മഹേശ്വരി, കുടുംബസുഹൃത്ത് വിഘ്‌നേശ്വരൻ, ഭാര്യ ഭുവനേശ്വരി എന്നിവർ കൂടെ കൂടെ വീട്ടിൽ വന്ന്  അവരുടെ വിജയ കഥകൾ ഞങ്ങളോട് പറയുമായിരുന്നു. പ്രതിദിനം 5 ലക്ഷം മുതൽ 10 ലക്ഷം വരെ വിപണിയിൽ നിന്ന് ലഭിക്കുമെന്നു അവർ ഞങ്ങളെ നിഷ്പ്രയാസം വിശ്വസിപ്പിച്ചു. വാട്‌സാപ്പിലൂടെയുള്ള നിരവധി പരസ്യങ്ങളായിരുന്നു അവരുടെ തുറുപ്പ് ചീട്ട്. നിരവധിയാളുകൾ അവർക്കു പണം നൽകിയിരുന്നു. അവരുടെ വിലാസവും അവർ തട്ടിപ്പിനായി ഉപയോഗിച്ചു. ’’


Previous Post Next Post
Kasaragod Today
Kasaragod Today