കാസറഗോഡ്:എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കുമ്പള ആരിക്കാടി ബംബ്രാണ സ്വദേശി ചെറിയ കുന്നിൽ ഹൗസിൽ എച്ച്. മുഹമ്മദ് അൻവറിനെ (29)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.അഖിലും സംഘവും അറസ്റ്റ് ചെയ്തത്. ആരിക്കാടിയിൽ വെച്ച് നടത്തിയ പരിശോധനയിൽ 50 മില്ലിഗ്രാം എം.ഡി.എം.എ.യും 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പ്രതി പിടിയിലായത്.
റെയ്ഡിൽ ഐ.ബി. പ്രിവൻ്റീവ് ഓഫീസർ ബിജോയ്, പ്രിവൻ്റീവ് ഓഫീസർ കെ. ഉണ്ണികൃഷ്ണൻ ,സിവിൽ എക്സൈസ് ഓഫീസർ മാരായ പ്രജിത്ത്, സുധീഷ് , ജിജിത്ത്, നസ്രുദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സജ്ന , ബിജില, ഡ്രൈവർ വിജയൻ എന്നിവരും ഉണ്ടായിരുന്നു
.