വീട്ടില്‍ ജോലിക്കു നിന്നിരുന്ന യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

 കാസര്‍കോട്‌: തളങ്കരയിലെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി, സംഭവത്തില്‍ ആദൂര്‍ പൊലീസ്‌ കേസെടുത്തു അന്വേഷണം തുടങ്ങി. തളങ്കരയിലെ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്ന തമിഴ്‌നാട്‌ സേലം സ്വദേശിനിയായ ബേബി ധരണി(19)യെയാണ്‌ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാണാതായത്‌. വീട്ടുടമയുടെ ഭാര്യയ്‌ക്കൊപ്പം ബോവിക്കാനത്തെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു യുവതി. ഇതിനിടയിലാണ്‌ കാണാതായത്‌. സംഭവത്തില്‍ ആദൂര്‍ പൊലീസ്‌ രാത്രി 12 മണിയോടെയാണ്‌ കേസെടുത്തത്‌. യുവതിക്കു എന്തു സംഭവിച്ചുവെന്നു വ്യക്തമല്ലെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ്‌ പറഞ്ഞു


Previous Post Next Post
Kasaragod Today
Kasaragod Today