വില്പനക്ക് കൊണ്ട് പോകുകയായിരുന്ന ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ

 ബദിയടുക്ക: കന്യാപാടിയിൽ വിൽപ്പനക്ക് കൊണ്ടുപോകുകയായിരുന്ന രണ്ടരലക്ഷ ത്തോളം രൂപ വിലമതിക്കുന്ന ബ്രൗൺഷുഗ റുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചിറക്കൽ കാട്ടാപ്പള്ളി പൊ ന്നരി തൈക്കണ്ടി വീട്ടിലെ റഹീം(51), നീലേ ശ്വരം കരുവച്ചാലിലെ ബഷീർ (51) എന്നിവ രെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എച്ച്. വിനുവിന്റെ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകി ട്ട് കന്യാപ്പാടിയിൽ നിന്നാണ് രണ്ടുപേരെയും പിടികൂടിയത്. ഇരുവരും റോഡിലൂടെ നട ന്നുപോകുകയായിരുന്നു. ഇവരിൽ ഒരാൾ പു കവലിക്കുമ്പോൾ കഞ്ചാവിന്റെ ഗന്ധം പര ന്നതോടെ സംശയം തോന്നി വാഹനം നിർ ത്തിയ എക്സൈസ് ഉദ്യോഗസ്ഥർ രണ്ടുപേ രെയും തടഞ്ഞുവെച്ച് പരിശോധിച്ചപ്പോൾ 10.5177ഗ്രാം ബ്രൗൺ ഷുഗർ കണ്ടെത്തി. തു ടർന്ന് ബ്രൗൺ ഷുഗർ കസ്റ്റഡിയിലെടുത്ത എക്സൈസ് പ്രതികളെ അറസ്റ്റ് ചെയ്യുക യായിരുന്നു. വിൽപ്പനക്കായാണ് ഇവർ ബ്രൗൺ ഷുഗർ കന്യാപ്പാടിയിലെത്തിച്ചതെ ന്ന് എക്സൈസ് പറഞ്ഞു. റഹീം നേരത്തെ


മയക്കുമരുന്ന് കടത്ത് കേസിൽ 24 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ കഴി ത്ത് പുറത്തിറങ്ങിയ റഹീമിന്റെ കൂട്ടാളിയാ യി ബഷീറും ഒപ്പം കൂടുകയായിരുന്നു. ബ്രൗൺ ഷുഗറും കഞ്ചാവും വിൽപ്പന നട ത്തുന്ന സംഘത്തിലെ കണ്ണികളാണ് രണ്ടു പേരുമെന്ന് എക്സൈസ് വ്യക്തമാക്കി. ബ ദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏണിയറപ്പ്, നീർച്ചാൽ മുകളിലെ ബസാർ എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തു ന്ന സംഘം താവളമുറപ്പിച്ചിരിക്കുകയാണ്


.

Previous Post Next Post
Kasaragod Today
Kasaragod Today