സൗദിയിലും യു എ ഇ യിലുമായി മൂന്ന് മലയാളികൾ ഹൃദയാഘാതം മൂലം മരിച്ചു

 റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ മദീനയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം താനൂര്‍ ചീരാന്‍ കടപ്പുറം പെട്രോള്‍ പമ്ബിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കല്‍ മുഹമ്മദിന്റെ മകന്‍ ആലി കുട്ടി (47) ആണ് മരിച്ചത്.


ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് താമസസ്ഥലമായ മദീനയിലെ ഫൈസലിയയില്‍ വെച്ചാണ് മരണം സംഭവിച്ചത്.


ആറുമാസം മുമ്ബാണ് ആലി കുട്ടി നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയാണ്. മാതാവ് - നഫീസ, ഭാര്യ - നസീറ, സഹോദരങ്ങള്‍ - കുഞ്ഞുമോന്‍, ലത്തീഫ്, ബഷീര്‍.


നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സല്‍മാന്‍ മന്‍സിലില്‍ മുഹമ്മദ് അനസ് (43) ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. ഈയാഴ്ച നാട്ടില്‍ പോകാന്‍ റീഎന്‍ട്രി വിസ അടിച്ചു അതിനുള്ള ഒരുക്കത്തിലായിരുന്നു.


ഡ്രൈവറും മേസനുമായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ബുധനാഴ്ച പുലര്‍ച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്. താമസ സ്ഥലത്തു നിന്ന് പോകുമ്ബോള്‍ തന്നെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നത്രെ. ഭാര്യ - ഷീജ, മക്കള്‍ - സല്‍മാന്‍, ഫര്‍ഹാന്‍, ഇര്‍ഫാന്‍. സഹോദരങ്ങള്‍ - താഹിര്‍, ശറഫുദ്ദീന്‍, നിസാം, ഹലീം, നദീറ. ഹാഇലില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഹലീം വിവരമറിഞ്ഞ് റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കാന്‍ അദ്ദേഹത്തോടൊപ്പം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.


ഷാര്‍ജ: കൊല്ലം സ്വദേശിയായ പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. തേവലക്കര പടിഞ്ഞാറ്റക്കര പെറ്റേവീട്ടില്‍ (അശ്വതി) പരേതനായ ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയന്‍ നായര്‍ (57) ആണ് ഖോര്‍ഫുക്കാനില്‍ മരിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ – രാധമ്മ. മക്കള്‍ – വൈശാഖ് വി നായര്‍, ശ്രീലക്ഷ്‍മി. മരുമകന്‍ – ശബരി ഉണ്ണിത്താന്‍. മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കുമെന്ന് ബന്ധ


പ്പെട്ടവര്‍ അറിയിച്ചു.

Previous Post Next Post
Kasaragod Today
Kasaragod Today

Artic