ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
മുള്ളേരിയ:ബൈക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. മൗവ്വാറിലെ നാരായണ ആചാരിയുടെ മകന്‍ മകന്‍ മിഥുന്‍ രാജ് ആണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മരണപ്പെട്ടത്. സെപ്റ്റംബര്‍ എട്ടിന് സുഹൃത്തിന്റെ കൂടെ മധൂര്‍ ക്ഷേത്രത്തില്‍ പോയി മടങ്ങുന്നതിനിടയില്‍ കുറത്തിക്കുണ്ട് പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. അപകടത്തില്‍ റോഡിലേക്ക് തെറിച്ചു വീണ മിഥുന്‍ രാജിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു തലയ്ക്ക് താരമായ പരിക്കേറ്റിരുന്നു. ഇരിയണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മിഥുന്‍ രാജ്. അമ്മ :പുഷ്പ. സഹോദരങ്ങള്‍ : പുഷ്പരാജ, പ്രസാദ്