ഐഎൻഎൽ ഉദുമ മണ്ഡലം കൺവെൻഷൻ നടത്തി

 ഇന്ത്യൻ നാഷണൽ ലീഗ് ഉദുമ മണ്ഡലം കൺവെൻഷൻ പാലക്കുന്ന് അമ്മ കോൺഫ്രൻസ് ഹാളിൽ വെച്ച് നടത്തി. കൺവെൻഷനിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. *കൺവെൻഷൻ INL അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ K S ഫക്രുദീൻ ഉത്ഘാടനം നിർവഹിച്ചു*.INL സമസ്ഥാന പ്രസിഡന്റും മന്ത്രിയുമായ *അഹ്മദ് ദേവർകോവിൽ മുഖ്യ പ്രഭാഷണം നടത്തുകയും* ചെയ്തു.INL സംസ്ഥാന സെക്രട്ടറി *കാസിം ഇരിക്കൂർ* പാർട്ടി കാര്യങ്ങൾ വിശദീകരിച്ചു സംസാരിക്കുകയും, സംസ്ഥാന നേതാക്കന്മാരായ *മൊയ്‌ദീൻ കുഞ്ഞി കളനാട്, M.A ലത്തീഫ്, M ഇബ്രാഹിം,റഹീം ബെണ്ടിച്ചാൽ,, INL ജില്ലാ പ്രസിഡന്റ്‌ ഹമീദ് ഹാജി, ജനറൽ സെക്രട്ടറി അസീസ് കടപ്പുറം,C M A ജലീൽ,ഐഎംസിസി നേതാവ് നബീൽ എന്നിവർ യോഗത്തിൽ സംസാരിച്ചു*.INL സമസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും ഉടൻ കൺവെൻഷൻ വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു.കൺവെൻഷനിൽ *INL ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി സമീർ P A സ്വാഗതം പറയുകയും, പ്രസിഡന്റ്‌ P K അബ്ദുൽ റഹിമാൻ മാഷ് അധ്യക്ഷത വഹിക്കുകയും ഹസ്സൻ പള്ളിക്കൽ നന്ദി പറയുകയും ചെയ്തു*


Previous Post Next Post
Kasaragod Today
Kasaragod Today