മുന്നാട് :റബർ വെട്ടുന്നതിനിടയിൽ കത്തി ശരീരത്തിൽ തുളഞ്ഞുകയറി 68കാരൻ മരണപ്പെട്ടു. കൊല്ലംപണയിലെ കെ എം ജോസഫ് (അപ്പച്ചൻ 68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്വന്തം തോട്ടത്തിൽ ടാപ്പിങ്ങിനിടെ വീണ അപ്പച്ചൻ്റെ ശരീരത്തിൽ കത്തി കയറുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ സ്പത്രിയിൽ വെച്ച് മരണം സ്ഥിരീകരിച്ചു.
ഭാര്യ: എൽസി, മക്കൾ:ഷിജോ ജോസഫ്, സോണിയ