കണ്ണൂർ: സെൻട്രൽ ജയിലിലെ പാചകപുരയിലെ പച്ചക്കറി കൂമ്പാരത്തിൽ പരിശോധനക്കിടെ പാക്കറ്റുകളിലായി സൂക്ഷിച്ച രണ്ടേമുക്കാൽ കിലോ കഞ്ചാവ് കണ്ടെത്തിയ കേസിൽ കഞ്ചാവ് എത്തിച്ച ഓട്ടോയും ഡ്രൈവറും അറസ്റ്റിൽ. കാസറഗോഡ് ഉദുമ ബാര സ്വദേശി ?കണ്ടത്തിൽ മുഹമ്മദ് ബഷീറിനെ (50)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും കാസറഗോഡ് വെച്ച് പിടികൂടിയത്. കഞ്ചാവ് എത്തിച്ച കെ.എൽ. 14. എം. 9991 നമ്പർ ഓട്ടോയും പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ 15 ന് ഉച്ചക്ക് 12.30 മണിയോടെയാണ് സെൻട്രൽ ജയിലിലെ പാചകപുരയിൽ സൂക്ഷിച്ച പച്ചക്കറിക്കിടയിൽ നിന്ന് പൊതികളാക്കിയ രണ്ടേമുക്കാൽ കിലോ കഞ്ചാവ് ജയിൽ അധികൃതർ കണ്ടെത്തിയത്.തുടർന്ന് ജയിൽ സൂപ്രണ്ട് ആർ.സാജൻ ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു.
കേസെടുത്ത പോലീസ് നിരീക്ഷണ ക്യാമറയിൽ നിന്ന് കാസറഗോഡ് രജിസ്ട്രേഷനുള്ള പച്ചക്കറി കൊണ്ടുവന്ന ഓട്ടോയെ തിരിച്ചറിഞ്ഞിരുന്നു വാഹനത്തിൽ നിന്ന് ഡ്രൈവർ പുറത്തിറങ്ങാതെ ക്യാമ്പി നിൽ ഇരുന്ന് ചുറ്റും നിരീക്ഷിക്കുന്ന ദൃശ്യം ല ഭിച്ചിരുന്നു ഡ്രൈവറെ തിരിച്ചറിയാൻ കഴിയുംവിധത്തിൽ ദൃശ്യം വ്യക്തമല്ലാത്തതിനാൽ വണ്ടി നമ്പർ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തടവുകാർക്ക് കഞ്ചാവ് എത്തിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘമാണ് കഞ്ചാവ് കടത്തിന് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിൽ എഎസ് ഐ.മാരായഅജയൻ, രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർ രാജേഷ്, മയക്കുമരുന്ന് വേട്ട സംഘത്തിലെ ഡാൻസാഫ് സ്ക്വാഡംഗങ്ങളും ഉണ്ടായിരുന്നു
.