കിനാനൂർ കരിന്തളം പഞ്ചായത്തിൽ പട്ടിയുടെ കടിയേറ്റ് പേ ഇളകിയ പശുവിനെ കൊലപ്പെടുത്തി

 കാഞ്ഞങ്ങാട് : കിനാനൂർ കരിന്തളം പഞ്ചായത്തിലെ കിളി യളം വട്ടക്കല്ലിൽ പേപട്ടിയുടെ കടിയേറ്റ നാലുമാസം പ്രായ മുള്ള പശുക്കിടാവിന് പേയി ളകി. സംഭവം അറിഞ്ഞ് സ്ഥ ലത്തെത്തിയ പ്ലാച്ചിക്കര ഗ വൺമെന്റ് മൃഗാശുപത്രിയി ലെ ഡോക്ടർ ഡോ.നീരജ് പ ശുകിടാവിനെ ഇഞ്ചക്ഷൻ കൊടുത്ത് കൊലപ്പെടുത്തി.


പേപട്ടിയുടെ കടിയേറ്റ് മ റ്റൊരു പശുക്കിടാവ് ചികിത്സ യിലൂടെ സുഖം പ്രാപിച്ചു. എ ങ്കിലും വെറ്ററിനറി ഡോക്ട റുടെ നിരീക്ഷണത്തിലാണ്. വട്ടക്കല്ലിലെ ഗീതയുടെ പശു ക്കിടാവിനെയാണ് പേവിഷ ബാധയേറ്റതിനെ തുടർന്ന് ഇ ഞ്ചക്ഷൻ വെച്ച് കൊലപ്പെടു ത്തിയത്. ഏതാനും ദിവസം മുമ്പ് ഇവരുടെ മറ്റൊരു പശു ക്കിടാവിന് പേപ്പട്ടിയുടെ കടി യേറ്റിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് പശുവിന് ഇഞ്ചക്ഷനെടുത്ത് പ്രതിരോധ നടപടികൾ കൈക്കൊണ്ടു. എ ന്നാൽ പിന്നീട് ഏതാനും ദി വസങ്ങൾ കഴിഞ്ഞപ്പോഴാണ് നാലുമാസം പ്രായമുള്ള പശു ക്കിടാവ് പേവിഷബാധയേറ്റതി

ന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിലെ മു ഴുവൻ അംഗങ്ങളും പേപ്പട്ടിവി ഷ പ്രതിരോധ ചികിത്സ നട ത്തിവരികയാണ്. കിനാനൂർ -കരിന്തളം പഞ്ചായത്തിൽ പേ പട്ടിയുടെ കടിയേറ്റ് പശുവിന് പേയിളകിയ സംഭവം അറി ഞ്ഞതോടെ മൃഗങ്ങളെ വളർ ത്തുകയും പരിചരിക്കുകയും ചെയ്യുന്ന ജനങ്ങൾ കടുത്ത ആശങ്കയിലായി.


കണ്ണൂർ ജില്ലയിലെ ചിറ്റാരി പറമ്പിൽ പേവിഷബാധയേറ്റ് രണ്ട് പശുക്കൾ ചത്തിരുന്നു. പേവിഷബാധയുടെ ലക്ഷണം ങ്ങൾ കാണിച്ച ഇവയെ ദയാ വധത്തിന് ഇരയാക്കുകയായി രുന്നു. സംസ്ഥാനത്തുടനീളം പേപ്പട്ടി ശല്ല്യം രൂക്ഷമായ പ്പോൾ കന്നുകാലികളെ വളർ ത്തുന്നവരാണ് ഏറെ ആശങ്ക യിലായിരിക്കുന്നത്. അതേസ

മയം പേവിഷബാധയേറ്റ പശു വിൽ നിന്നും മനുഷ്യരിലേക്ക് പേവിഷബാധ പകരില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗ സ്ഥർ പറഞ്ഞു. പേവിഷബാ ധ നിർണ്ണയിക്കാനുള്ള സൗ കര്യങ്ങൾ സംസ്ഥാനത്ത് പ രിമിതമാണ്. കാസർകോട്, ക ജില്ലകളിൽ പേവിഷബാധ ടെ സ്റ്റ് ചെയ്യാൻ കണ്ണൂരിലെ റീ ജ്യണൽ ഡിസീസ് ഡയഗ്നോ സ്റ്റിക് ലബോറട്ടറി മാത്രമാണു ഉള്ളത്. പേവിഷബാധ മുൻകൂ ട്ടി നിർണ്ണയിക്കാനുള്ള പരി ശോധനയും നിലവിലില്ല. പേ വിഷബാധ ലക്ഷണങ്ങളോടു കൂടി മൃഗങ്ങൾ ചത്താൽ പോ സ്റ്റുമോർട്ടസമയത്ത് ശേഖരി ക്കുന്ന തലച്ചോറിന്റെ അംശ ത്തിൽ നിന്നും വൈറസിന്റെ ആന്റിബോഡി സാന്നിധ്യം നോക്കിയാണ് പേവിഷബാധ സ്ഥിരീകരിക്കുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today