പൊതുമരാമത്ത് സോഫ്റ്റ്‌വെയർ തകരാർ മൂന്നുമാസമായി പരിഹാരമില്ല കരാറുകാർ ധർണ്ണ നടത്തി

 PWD പ്രൈസ് ത്രീ സോഫ്റ്റ്‌വെയർ തകരാർ മൂലം ബില്ലുകൾ സമർപ്പിക്കാൻ പറ്റാത്തത് മൂന്ന് മാസത്തോളമായി.. ഇതുമൂലം ഓരോ കരാറുകാരനും പലിശയിനത്തിൽ മാസത്തിൽ ലക്ഷങ്ങളാണ് നഷ്ടം സംഭവിക്കുന്നത്. ഇതിനെതിരെ കരാറുകാരുടെ പ്രതിഷേധം . കേരള ഗവ കോൺട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപനസമിതി കാസർകോട് ജില്ലാ കമ്മിറ്റി ബുധനാഴ്ച കാസർകോട് പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് സംഘടിപ്പിച്ചു. പ്രസിഡണ്ട് ജാസിർ ചെങ്കള അധ്യക്ഷത വഹിച്ചു. ശരീഫ് ബോസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. MA നാസർ മുഖ്യപ്രഭാഷണം നടത്തി , സുനൈഫ് MAH, ഷാജി ബെണ്ടിച്ചാൽ, ആസിഫ് തിരുത്തി, ഷഫീഖ് ചെർക്കള, മഹാഫുസ് EI, നസീർ ഐഡിയൽ എന്നിവർ പ്രസംഗിച്ചു. റസാക്ക് ബെദിര സ്വാഗതവും MA ഹുസൈൻ നന്ദിയും പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today