ഡോഡ്ജർ സ്പോർട്ടിംഗ് മേൽപ്പറമ്പിന്റെ പ്രഥമ പെനാൽറ്റി ഷൂട്ടൗട്ട് മാമാങ്കം ഞായറാഴ്ച
ഡോഡ്ജർ സ്പോർട്ടിംഗ് മേൽപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ഹലോ കാർഗോ കപ്പിനു വേണ്ടിയുള്ള പ്രഥമ പെനാൽറ്റി ഷൂട്ടൗട്ട് മാമാങ്കം വരുന്ന ഞായറാഴ്ച കട്ടക്കാലിലെ പ്രത്യേകം സജ്ജമാക്കിയ j r കോസ്മെറ്റിക്സ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. സെപ്റ്റംബർ 4 ഞായറാഴ്ച 2 മണിക്കാണ് മത്സരം ആരംഭിക്കുക. ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്യുന്നത് മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ സിഐ ഉത്തമദാസ് അവർകളാണ്. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളായ ഡോക്ടർ കമലാക്ഷ, ഇബ്രാഹിം കുരിക്കൾ എന്നിവരെ ആദരിക്കുന്നതാണ്.