കാസർകോട് :കാസർകോട് അരമന ആശുപത്രി എംഡി യും പ്രശസ്ത ഡോക്ടറുമായ സക്കരിയ മരണപ്പെട്ടു, ദീർഘനാളായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു, ഇന്ന് രാവിലെയാണ് മരണം,സ്ട്രോക്ക് സംഭവിച്ചു മംഗലാപുരത്ത് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
ആതുര ശുശ്രൂഷ സേവന രംഗത്ത് പ്രവർത്തിച്ച ഡോ സക്കരിയ കാസർകോട് ജില്ലക്കാർക്ക് സുപരിചിതമായ മുഖമാണ്,
മയ്യത്ത് ചെർക്കള ഇന്ദിരാ നഗറിലെ അദ്ദേഹത്തിന്റെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും, വൈകിട്ടോടെ ഖബറടക്കം നടക്കുമെന്നും കുടുംബം അറിയിച്ചു.
ഡോക്ടറുടെ വിയോഗം എല്ലാവരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.