മുനമ്പം പുഴയിൽ മുങ്ങി മരിച്ച വിജിത്ത്, രഞ്ജു എന്നിവരുടെ മൃതദേഹം കരക്കെടുക്കാൻ മുൻനിരയിൽ പ്രവർത്തിച്ചവർക്ക് മുനമ്പം ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആദരവ്,
മുങ്ങി മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കരിച്ചേരി പുഴയിൽ
കുളിക്കാനിറങ്ങി മുങ്ങി മരിച്ച കൊല്ലം സ്വദേശി വിജിത്തിൻ്റെ 23യും
തിരുവനന്തപുരം സ്വദേശി രഞ്ജുവിൻ്റെ 24 യും മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ട് പോയത്.
ചെന്നൈയിലെ കമ്പനിയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന ഇവർ കരിച്ചേരിയിലെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതാണ്.
ആദ്യം വിജിത്തിൻ്റെ മൃതദേഹം കിട്ടി. മണിക്കൂറുകൾക്ക് ശേഷം രഞ്ജുവിൻ്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.രാത്രി നടത്തിയ തീരച്ചിലാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായത്.