ദുബായിൽനിന്ന് കടത്താൻ ശ്രമിച്ച ഒമ്പതര ലക്ഷം രൂപയുടെ സ്വർണവുമായി മുളിയാർ സ്വദേശി മംഗളുരുവിൽ പിടിയിൽ

 മംഗളുരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 191 ഗ്രാം 24 കാരറ്റ് സ്വർണവുമായി മലയാളി പിടിയിൽ. ചൊവ്വാഴ്ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനത്തിൽ ദുബായിൽനിന്നെത്തിയ കാസർകോട് മുളിയാർ ബോവിക്കാനത്ത് ബാലനടുക്കം വീട്ടിൽ അഷ്കർ പൊവ്വലിൽ (23) നിന്നാണ് സ്വർണം പിടികൂടിയത്.


ഇന്ത്യൻ വിപണിയിൽ ഇതിന് 9,74,080 രൂപ വിലവരും. തവിട്ടുനിറത്തിലുള്ള കടലാസ് പെട്ടിയുടെ ഷീറ്റുകൾക്കിടയിൽ രാസവസ്തുക്കൾ ചേർത്ത് സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാർബൺ പേപ്പറിൽ പൊതിഞ്ഞ് ഒട്ടിച്ചുവെച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് സൂപ്രണ്ടന്റുമാരായ അശോണിക്, സുധീർ കുമാർ, മുഹമ്മദ് കാജർ, ദിനേശ് കുമാർ, പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്


.

Previous Post Next Post
Kasaragod Today
Kasaragod Today