മേൽപ്പറമ്പ് : കട്ടക്കാൽ ജെ ആർ കോസ്മെറ്റിക്സ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരം മേൽപ്പറമ്പ് സി ഐ ഉത്തംദാസ് ഉദ്ഘാടനം ചെയ്തു, ക്ലബ്ബ് അട്ഹോക്ക് പ്രസിഡന്റ് സാജിദ് മുക്കുന്നോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ, അഷ്റഫ് ഇംഗ്ലീഷ് സ്വാഗതവും, പൗര പ്രമുഖനും സംയുക്ത ജമാഅത്ത് സെക്രട്ടറിയുമായ കല്ലട്ര മാഹിൻ ഹാജി,ഷാഫി കട്ടക്കാൽ,പാട്ന കട്ടക്കാൽ ക്ലബ്ബ് പ്രസിഡന്റ് ഇല്യാസ്, ഹനീഫ് കട്ടക്കാൽ എന്നിവർ സംസാരിച്ചു, പരിപാടിയുടെ ഭാഗമായി സമൂഹത്തിന് ചെയ്ത സംഭാവനകൾ മാനദണ്ഡമാക്കി ഇബ്രാഹിം കുരിക്കൾ,ഡോക്ടർ കമലാക്ഷൻ എന്നീ രണ്ട് വ്യക്തിത്വങ്ങളെ ആദരിച്ചു, അതോടൊപ്പം മേൽപ്പറമ്പ് സിഐ ഉത്തംദാസിനും,ഡീഗോ നാസറിനും സ്നേഹോപഹാരം നൽകി,പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ യൻസ് കട്ടക്കാൽ ഒന്നാം സ്ഥാനവും, പട്ടുവം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഡോഡ്ജർ സ്പോർട്ടിങ് മേൽപ്പറമ്പ് പെനാൽറ്റി ഷൂട്ടൗട്ട് സമാപിച്ചു, ഹെലോ കാർഗോ ട്രോഫി, യൻസ് കട്ടക്കാലിന്,
mynews
0