മഞ്ചേശ്വരത്ത് വന്‍ കവര്‍ച്ച. വ്യാപാരിയുടെ വീടിന്റെ അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന സംഘം എട്ട് പവന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. പൊസോട്ടെ റസാഖിന്റെ വീട്ടിലാണ് ഞായറാഴ്ച്ച രാത്രി കവര്‍ച്ച നടന്നത്. കുടുംബം വൈകുന്നേരം മംഗലാപുരത്തെ ആശുപത്രിയിലേക്ക് പോയിരുന്നു. രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.
വന്‍ കവര്‍ച്ച. മഞ്ചേശ്വരം പൊസോട്ട് അടുക്കള വാതിലിന്റെ പൂട്ട് തകര്‍ത്ത് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു
mynews
0