സുള്ള്യ: സ്‌കൂട്ടറിൽ കാറിടിച്ച് കോളേജ് വിദ്യാർഥിയും അഞ്ചാംക്ലാസ് വിദ്യാർഥിനിയായ സഹോദരിയും മരിച്ചു. സുബ്രഹ്‌മണ്യ-ജാൽസൂർ സംസ്ഥാന പാതയിലെ എലിമലെയിലാണ് ചൊവ്വാഴ്ച വൈകുന്നേരം അപകടം നടന്നത്. കടപ്പാല ബജിനഡ്ക സ്വദേശി ദേവിദാസിന്റെ മക്കളായ നിഷാന്തും അനുജത്തി മോക്ഷയുമാണ് മരിച്ചത്. നിഷാന്തും മോക്ഷയും സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. നിഷാന്താണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. എലിമലെക്കും ജബലെക്കും ഇടയിലുള്ള സ്ഥലത്ത് എത്തിയപ്പോൾ ഇവരുടെ സ്‌കൂട്ടറിൽ അമിത വേഗതയിലെത്തിയ മാരുതി കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിശാന്തിനെയും മോക്ഷയെയും നാട്ടുകാർ ഉടൻ സുള്ള്യ സർക്കാർ ആസ്പത്രിയിൽ എത്തിച്ചു. ആദ്യം നിശാന്തും പിന്നീട് മോക്ഷയും മരണത്തിന് കീഴടങ്ങി.
നിഷാന്ത് സുള്ള്യ ജൂനിയർ കോളേജിലെ വിദ്യാർഥിയും മോക്ഷ ദേവചള്ള സർക്കാർ മോഡൽ ഹയർ പ്രൈമറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുമാണ്
.