കോഴിക്കോട് നിന്ന് 13-കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കാസർകോട് സ്വദേശി അറസ്റ്റില്‍

 ബാലുശ്ശേരി : 13-കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് കീക്കാന്‍ മാലിക്കയില്‍ റഫീക്ക് ഹുസൈ (33)നാണ് പിടിയിലായത്.ഓഗസ്റ്റ് 30-നാണ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി കാസര്‍കോട്ടേക്ക് കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് രണ്ടുദിവസത്തിനുശേഷം ഇയാള്‍ പിടിയിലാവുകയായിരുന്നു.


എന്നാല്‍, കൂടുതല്‍ അന്വേഷണം നടത്താതെ തട്ടിക്കൊണ്ടുപോയെന്ന വകുപ്പ് മാത്രം ചേര്‍ത്ത് കേസെടുത്ത് പോലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കി ഇയാളെ വിട്ടയച്ചു. ഭയംകാരണം പോലീസിനോട് പീഡനത്തെക്കുറിച്ച്‌ പരാതി പറയാതിരുന്ന കുട്ടി പിന്നീട് വീട്ടുകാരോടാണ് താന്‍ നേരിട്ട ക്രൂരപീഡനങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തുന്നത്.


ഇതേത്തുടര്‍ന്ന് ബാലുശ്ശേരിയിലെ പെണ്ണകം വനിതാക്കൂട്ടായ്മ അംഗങ്ങളെ സമീപിച്ച ബന്ധുക്കള്‍ ഇവര്‍ വഴി ചൈല്‍ഡ് ലൈനില്‍ പരാതിനല്‍കുകയായിരുന്നു.


തുടര്‍ന്ന് പോലീസെത്തി കുട്ടിയുടെ മൊഴിയെടുത്തെങ്കിലും അറസ്റ്റ് വൈകി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്ന് സംഭവം നടന്ന് 50 ദിവസം പിന്നിട്ടിട്ടാണ് പ്രതി പിടിയിലായത്. ബാലുശ്ശേരി എസ്.ഐ. കെ. റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് ബീച്ചില്‍നിന്ന് റഫീക്ക് ഹുസൈനെ കസ്റ്റഡിയിലെടുത്തത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കരീം, ഗോകുല്‍ രാജ് എന്നിവരുമുണ്ടാ


യിരുന്നു.

Previous Post Next Post
Kasaragod Today
Kasaragod Today