വാറണ്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

 കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് കേസുകളില്‍ വാറണ്ടുണ്ടായിരുന്ന യുവാവ് അറസ്റ്റില്‍. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ നൗഫലി(38)നെയാണ് കാസര്‍കോട് എസ്.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2015ല്‍ മന:പൂര്‍വ്വം ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിന് 2017ല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും 2019ല്‍ റോഡ് തടസപ്പെടുത്തിയതിനും നൗഫലിനെതിരെ കേസുണ്ട്. ഈ കേസുകളില്‍ വാറണ്ടുണ്ടായിട്ടും മുങ്ങി നടക്കുകയായിരുന്നു. അതിനിടെയാണ് പൊലീസ് പിടികൂടിയത്.


Previous Post Next Post
Kasaragod Today
Kasaragod Today