പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതിയെ ബദിയടുക്ക പോലീസ് പിടികൂടി

 കാസറഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര പരിസരത്ത് വെച്ച് ബദിയടുക്ക പോലീസ് പിടികൂടി. കൊല്ലം കിതറ സ്വദേശി രാജീവ് ഭവനിൽ രാജീവനെ (52)യാണ് ബദിയടുക്ക സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ അശ്വത്ത്.എസ്.കരൺ മയിയുടെ നേതൃത്വത്തിൽ എസ്.കെ.കെ പി .വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഓസ്റ്റിൻ തമ്പി ,പ്രവീൺ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.ദിവസങ്ങൾക്ക് മുമ്പാണ് ബദിയടുക്ക സ്റ്റേഷൻ പരിധിയിലെ വാടക ക്വാട്ടേർസിൽ വെച്ച് നാല് വയസുകാരിയെ ഇയാൾ പീഡനത്തിനിരയാക്കിയത്.കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ പോലീസിൽ പരാതി നൽകി. പോക്സോ

കേസെടുത്ത വിവരമറിഞ്ഞതോടെ നാടുവിട്ട പ്രതി ദിവസങ്ങളായി നാട്ടുകാരനായ ഒരാൾക്കൊപ്പം തളിപ്പറമ്പിൽ ഒളിവിൽ കഴിയുകയായിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും


.

Previous Post Next Post
Kasaragod Today
Kasaragod Today