അഖിലേന്ത്യാ ഹിഫ്‍ള് മത്സരത്തിൽ നേട്ടവുമായി കാസർകോട് സ്വദേശി

 തളങ്കര : ഡൽഹിയിലെ ഇറാൻ എംബസിയും ഇറാൻ കൾച്ചറൽ ഹൗസും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിഫ്‍ളുൽ ഖുർആൻ മത്സരത്തിൽ നജാത്ത് ഖുർആൻ അക്കാദമി അവസാനവർഷ ബിരുദവിദ്യാർഥി ഹാഫിസ് അനസ് മാലിക്കിന് രണ്ടാം സ്ഥാനം.


കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ന്യൂഡൽഹി ഇറാൻ കൾച്ചറൽ ഹൗസിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 52 പേരാണ് മത്സരിച്ചത്. ഇതിനു മുൻപും കേരളത്തിനകത്തും പുറത്തും നടന്ന വിവിധ ഹിഫ്‍ള മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. തളങ്കര മാലിക് ദീനാർ നഗറിലെ ഹനീഫ-നുസൈബ ദമ്പതിമാരുടെ മകനാണ് ഹാഫിസ് അനസ് മാലിക്. മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി ഉപഹാരം നൽകി


.

Previous Post Next Post
Kasaragod Today
Kasaragod Today