കോഴിക്കോട് മന്ത്രവാദ ചികിത്സയുടെ പേരില്‍ വീട്ടിലെത്തിയയാള്‍ സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ഉപ്പള്ള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു.
പണം നഷ്ടപ്പെട്ടത് ചാത്തന്‍ സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാനും ഇയാള്‍ ശ്രമിച്ചുവെന്ന് പരാതിക്കാര്‍ വെളിപ്പെടുത്തുന്നു.
മദ്രസ അധ്യാപകന്റെ വീട്ടില്‍ നിന്നാണ് 7 പവനും ഒരുലക്ഷം രൂപയും കവര്‍ന്നത്. പ്രതി മുഹമ്മദ് ഷാഫി നമസ്ക രിക്കാനെന്ന് പറഞ്ഞ് മദ്രസ അധ്യാപകന്റെ കിടപ്പുമുറിയിലെത്തി സ്വര്‍ണവും പണവും കവരുകയായിരുന്നു. ഷാഫി മദ്രസ അധ്യാപകന്റെ ഭാര്യയെ വിളിച്ച് സ്വര്‍ണവും പണവും ചാത്തന്‍മാര്‍ കൊണ്ടുപോയതാണെന്ന് വിശ്വസിപ്പിച്ചിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് അലമാര തുറക്കുമ്ബോള്‍ പണം അവിടെയുണ്ടാകുമെന്നും ഇയാള്‍ അവരോട് പറഞ്ഞിരുന്നു. ഇതനുസരിച്ച മദ്രസ അധ്യാപകന്റെ ഭാര്യ രണ്ട് ദിവസത്തിന് ശേഷം അലമാര തുറന്നപ്പോഴാണ് ചതി മനസിലാക്കിയത്. പയ്യോളി പൊലീസാണ് കേസ് അന്വേഷിക്കു
ന്നത്.