മുഹമ്മദ് അസ്ഹറുദ്ദീന്‍ അടിച്ചുതകര്‍ത്തു, വൈശാഖ് ചന്ദ്രന്‍ എറിഞ്ഞിട്ടു! സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ കര്‍ണാടകയെ തകര്‍ത്ത് കേരളം

 ചണ്ഡീഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ കരുത്തരായ കര്‍ണാടകയെ 53 റണ്‍സിന് കേരളം തോല്‍പിച്ചു.


ആദ്യം ബാറ്റു ചെയ്തു കേരളം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. കര്‍ണാടകയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.


47 പന്തില്‍ ആറു സിക്‌സറുകളുടെയും, എട്ട് ഫോറുകളുടെയും അകമ്ബടിയോടെ പുറത്താകാതെ 95 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. വിഷ്ണു വിനോദ് 27 പന്തില്‍ 34 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍-16, സച്ചിന്‍ ബേബി-8, കൃഷ്ണ പ്രസാദ്-8, അബ്ദുല്‍ ബാസിത്ത്-പുറത്താകാതെ 9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.


കര്‍ണാടകയ്ക്ക് വേണ്ടി വി വൈശാഖും, ജെ സുചിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 27 പന്തില്‍ പുറത്താകാതെ 46 റണ്‍സെടുത്ത അഭിനവ് മനോഹറാണ് കര്‍ണാടകയുടെ ടോപ് സ്‌കോറര്‍. ലുവ്‌നിത് സിസോദിയ 36 റണ്‍സും, വി വൈശാഖ് 10 റണ്‍സും എടുത്തു. മറ്റ് കര്‍ണാടക ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ വൈശാഖ് ചന്ദ്രനാണ് കര്‍ണാടക ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്.


ദേവ്ദത്ത് പടിക്കല്‍, മയങ്ക് അഗര്‍വാള്‍, ചേതന എല്‍.ആര്‍, മനീഷ് പാണ്ഡെ എന്നീ പ്രധാന കര്‍ണാടക ബാറ്റര്‍മാരെ വീഴ്ത്തിയത് വൈശാഖ് ചന്ദ്രനായിരുന്നു. എസ് മിഥുന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്ബി, സിജോമോന്‍ ജോസഫ്, ആസിഫ് കെ.എം. എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


ഇന്നലെ അരുണാചല്‍ പ്രദേശിനെതിരെ കേരളം 10 വിക്കറ്റിന് ജയിച്ചിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാണ് രണ്ട് മത്സരങ്ങളിലും കേരളത്തെ നയിച്ചത്. ഒക്ടോബര്‍ 14ന് ഹരിയാനയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ സഞ്ജു ടീമിലുണ്ടാകുമെന്നാ


ണ് വിവരം.

Previous Post Next Post
Kasaragod Today
Kasaragod Today