പെരിയ പോളിയിലെ അധ്യാപകന്റെ മരണം, ലോറി ഡ്രൈവർക്കെതിരെ കേസ്

 കാഞ്ഞങ്ങാട് : എടാട്ട് ദേശീയ പാതയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസ്. കാസര്‍കോട് പെരിയ ഗവ.പോളിടെക്നിക് കോളേജ് താൽകാലിക അധ്യാപകനും കൈതപ്രം സ്വദേശിയുമായ ശ്രീകേശ് നമ്പൂതിരി ( 32 ) യുടെ മരണത്തിനിടയാക്കിയ അപകടത്തിലാണ് തമിഴ്‌നാട് സ്വദേശിയായ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

ഇന്നലെ രാത്രി ഏഴോടെ ദേശീയ പാതയില്‍ എടാട്ട് സെന്‍ട്രല്‍ സ്‌കൂള്‍സ്റ്റോപ്പിന് സമീപമാണ് അപകടം.

പയ്യന്നൂരിലെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുത്ത് മടങ്ങും വഴിയായിരുന്നു ശ്രീകേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്.പയ്യന്നൂര്‍ പോലീസിന്റെ ഇന്‍ക്വിസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ഇന്നുച്ച കഴിഞ്ഞ് മൂന്നിന് കൈതപ്രം സമുദായ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.കടവക്കാട് ഗണപതി നമ്പൂതിരിയുടെയും (ദീപ ഹാര്‍ഡ് വേയെര്‍സ്, മാതമംഗലം)നിര്‍മ്മല അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: അമൃത (അദ്ധ്യാപിക). മകന്‍: ധാര്‍മിക്.സഹോദരന്‍: ശ്രീനാഥ് നമ്പൂതിരി (ആയുര്‍വ്വേദ ഡോക്ടര്‍, കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രി, ഡല്‍ഹി)


.

Previous Post Next Post
Kasaragod Today
Kasaragod Today