കാസർകോട് ∙ നബിദിനാഘോഷത്തിന്റെ ഭാഗമായി ജനറൽ ആശുപത്രിയിലെ രോഗികൾ ഉൾപ്പെടെയുള്ളവർക്കു നൽകാനായി പഴവർഗങ്ങളുമായി പുത്തിഗെ മുഹിമ്മാത്ത് പ്രവർത്തകരെത്തി. മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ സന്തോഷം പങ്കിട്ട് മുഹിമ്മാത്ത് മദ്ഹുർറസൂൽ ഫൗണ്ടേഷന്റെ കാരുണ്യ സ്പർശം ആശ്വാസമേകി. ആശുപത്രിക്കിടക്കയിലെ ദുരിത ജീവിതത്തിൽ കഴിയുന്നവരോടൊപ്പം മണിക്കൂറുകളോളം ചെലവഴിച്ചാണു പ്രവർത്തകർ മടങ്ങിയത്. നബിയുടെ കാരുണ്യ സന്ദേശങ്ങൾ കൈമാറുന്നതോടൊപ്പം മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കുമായി ഫ്രൂട്ട്‌സ് കിറ്റുകൾ നൽകി.
മുഹിമ്മാത്ത് വൈ.പ്രസിഡന്റ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. 'ജനറൽ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു .ഡോ.കെ.മഹേഷ്, മുഹിമ്മാത്ത്, മുനീറുൽ അഹ്ദൽ തങ്ങൾ, ഹമിദ് അൻവർ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി, ഹാജി അമീറലി ചൂരി, ശംസുദ്ദീൻ കോളിയാട്, ഡോ.പ്രേമ, നഴ്സിങ് സൂപ്രണ്ടുമാരായ നിർമല, സിനി മുഹിമ്മാത്ത്, സാന്ത്വനം സെക്രട്ടറി മൂസ സഖാഫി കളത്തൂർ, അബ്ദുൽ ഫത്താഹ് സഅദി പ്രസംഗിച്ചു.