യു.പിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു

 ലഖ്നോ: യു.പിയില്‍ ബലാത്സംഗത്തിനിരയായ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു. മൂന്ന് മാസം മുമ്ബാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.


യു.പിയിലെ മെയിന്‍പൂരി ജില്ലയിലാണ് സംഭവം. മൂന്ന് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.


ഗ്രാമത്തില്‍ തന്നെയുള്ള അഭിഷേക് എന്നയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് പഞ്ചായത്ത് യോഗത്തില്‍വെച്ച്‌ പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചു.


എന്നാല്‍, ഇതിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെട്രോളൊഴിച്ച്‌ ഇവരെ തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് സെയ്ഫായിലും വിദഗ്ധ ചികിത്സക്കും പ്രവേശിപ്പിച്ചുവെങ്കിലം ജീവന്‍ രക്ഷിക്കാനായില്ല. ഐ.പി.സി സെക്ഷന്‍ 307, 376 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കു


ന്നത്.

Previous Post Next Post
Kasaragod Today
Kasaragod Today