റാന്നി: മദ്യപിച്ചും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ ആധുനിക സൗകര്യങ്ങളോടുകൂടി ആല്‍ക്കോ സ്കാന്‍ വാഹനം റാന്നിയില്‍ എത്തി.
കേരള പൊലീസ് റോട്ടറി ഇന്റര്‍നാഷനലുമായി സഹകരിച്ചാണ് ഈ സംരംഭം ആരംഭിച്ചത്.
അമേരിക്കന്‍ മള്‍ട്ടിനാഷനല്‍ മെഡിക്കല്‍ ഡിവൈസസ് ഹെല്‍ത്ത് കെയര്‍ കമ്ബനിയുടെ അബോട്ട് എന്ന പേരിലെ യന്ത്രം ആണ് വാനില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെയും പിടികൂടാനുള്ള അത്യാധുനിക മെഷീനുകളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതായി സംശയം തോന്നുന്ന ആളുകളെ വാനില്‍ എത്തിച്ച് ഉമിനീര് എടുത്ത് പരിശോധന നടത്തി സ്ഥിരീകരിക്കുന്ന രീതിയാണ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. അഞ്ചുമിനിറ്റില്‍ പരിശോധനഫലം പ്രിന്റ് എടുക്കാന്‍ കഴിയും എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ ഉടന്‍ നടപടി സ്വീകരിക്കും. അതിന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനുമായി ഇവരെ എത്തിക്കും. സംസ്ഥാന പൊലീസ് പരീക്ഷണാര്‍ഥം ഇറക്കിയ ഈ ആധുനിക രീതിയിലുള്ള വാഹനവും വാഹനത്തിലെ സജ്ജീകരണങ്ങളും തുടക്കത്തില്‍ തന്നെ ഫലം കണ്ടു എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ നിലവില്‍ ഇത്തരത്തില്‍ ഒരു വാഹനമേ ഉള്ളൂ. വരും മാസങ്ങളോടെ എല്ലാ ജില്ലയിലും ഇത്തരം സൗകര്യങ്ങളോടുകൂടി ആല്‍ക്കോ സ്കാന്‍ വാഹനം എത്തും. മദ്യത്തിന് പുറമെ മറ്റ് ലഹരി വസ്തുക്കളും കേരളത്തില്‍ വ്യാപകമായതോടെ പൊലീസിന്റെ ഈ പരീക്ഷണം വിജയിച്ചതായാണ് പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുന്നത്. വരും ദിവസങ്ങളില്‍ ജില്ലയുടെ എല്ലാ സ്റ്റേഷന് പരിധിയിലും വാഹനം എത്തിച്ച് പരിശോധന നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനുള്ള ബ്രീത്ത് അനലൈസറുകളാണ് പൊലീസ് സാധാരണ ഉപയോഗിക്കു
ന്നത്.