ഉദുമ :മാങ്ങാട് ബാരയിലെ കുട്ട്യൻ-നാരായണി ദമ്പതികളുടെ മകൻ പ്രകാശനാണ്(39) ചീമേനിയിലെ പണക്കുഴിയിൽ വീണ് മര ണപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. പണയിൽ കല്ല് മുറിക്കുന്നതിനിടയിൽ അപസ്മാരം വന്ന് വിറയൽ അനുഭ വപ്പെടുകയും തെറിച്ച് വീഴുകയുമായിരുന്നുവെന്ന് കൂടെയു ണ്ടായിരുന്നവർ പറയുന്നു. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കി ലും വൈകുന്നേരത്തോടെ പ്രകാശൻ മരണപ്പെടുകയായിരു ന്നു. തല നിലത്തടിച്ചതാണ് മരണകാരണമെന്ന് ഡോക്ടർ മാർ അറിയിച്ചു. ബന്ധുക്കളുടെ പരാതിയിൽ ചീമേനി പോ ലീസ് കേസെടുത്തു. 20 വർഷത്തോളമായി പ്രകാശൻ ചീമേ നി നിടുംമ്പയിൽ തനിച്ചാണ് താമസം. സഹോദരങ്ങൾ: കു ഞ്ഞിക്കണ്ണൻ, സരോജിനി, ദേവകി.
ഉദുമ സ്വദേശിയായ യുവാവ് കല്ല് വെട്ട് കുഴിയിൽ വീണ് മരിച്ചു
mynews
0