സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി യുവാവിനെ മേൽപറമ്പ് പോലീസ് പിടികൂടി

 മേൽപറമ്പ്: സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി. ചട്ടഞ്ചാൽ സ്വദേശി ഹാരിസ് മൻസിലിൽ സലീമിനെ (40)യാണ് മേൽപറമ്പ എസ്.ഐ.വി.കെ.വിജയനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെ ചട്ടഞ്ചാലിൽ വെച്ചാണ് മാരക ലഹരിമരുന്നായ 5.160 ഗ്രാം എം.ഡി.എം.എ.യുമായി പ്രതി പോലീസ് പിടിയിലായത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


Previous Post Next Post
Kasaragod Today
Kasaragod Today