മുനമ്പത്തെ രക്ഷാപ്രവർത്തകർക്ക് മേല്പറമ്പ ജനമൈത്രി പോലീസിന്റെ ആദരവ്

 ചട്ടഞ്ചാൽ : മുനമ്പം പുഴയിൽ അപകടത്തിൽപ്പെട്ടവരുടെ രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത മുനമ്പത്തെ ബഷീർ എം എ ഇബ്രാഹിം എം കെ, മുനീർ മൊട്ടയിൽ, ഫിർദൗസ് മൊട്ടയിൽ , മുനീർ എം എം എന്നിവരെ മേല്പറമ്പ ജനമൈത്രി പോലീസ് ആദരിച്ചു. സ്റ്റേഷൻ റിക്രിയേഷൻ ഹാളിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ മേല്പറമ്പ സ്റ്റേഷൻ ഹൗസ് ഓഫീസർ സി ഐ ടി ഉത്തംദാസ് രക്ഷാപ്രവർത്തകർക്ക് മൊമെന്റോ നൽകി ആദരിച്ചു. സെപ്റ്റംബർ 28ന് നാലുമണിയോടെയാണ് മുനമ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേരിൽ കൊല്ലം സ്വദേശി വിജിത്ത് (23) തിരുവനന്തപുരം കടക്കാവൂർ സ്വദേശി രഞ്ജു (24), എന്നിവർ മുങ്ങി മുങ്ങി മരിച്ചത്. സ്വന്തം ജീവൻ പണയം വെച്ച് വെള്ളത്തിൽ മുങ്ങി രാത്രി 12 മണി വരെ കഠിനപ്രയത്നം ചെയ്തു മൃതദേഹം കരക്കെടുത്ത ഇവരെ പോലെയുള്ള രക്ഷാപ്രവർത്തകർ നമ്മുടെ നാടിന് അഭിമാനമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി ഐ ടി ഉത്തംദാസ് പറഞ്ഞു. എസ് ഐ രാമചന്ദ്രൻ പാടിച്ചാൽ അധ്യക്ഷത വഹിച്ചു.

എസ് ഐ ശശിധരൻ പിള്ള ആശംസ പ്രസംഗം നടത്തി.

മേല്പറമ്പ പോലീസ് സിനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രാമചന്ദ്രൻ നായർ സ്വാഗതവും സുജീഷ് പി നന്ദിയും പറഞ്ഞു


Previous Post Next Post
Kasaragod Today
Kasaragod Today