ബൈക്കപകടത്തിൽ പതിനേഴുകാരന്‍ മരിച്ചു

 ആദൂര്‍: അഡൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനേഴുകാരന്‍ മരിച്ചു. ആദൂര്‍ കൈത്തോട് കോളനി ചേടിക്കുണ്ട് വീട്ടില്‍ അശോകന്‍-വാസന്തി ദമ്പതികളുടെ മകന്‍ നിതീഷ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെ അഡൂര്‍ അത്തനടി-പാണ്ടി റോഡിലാണ് അപകടമുണ്ടായത്. നിതീഷ് സുഹൃത്തായ സുജിത്തിന്റെ ബൈക്കില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ നിതീഷിനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ഹരീഷ്, തിരുമലേഷ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.


Previous Post Next Post
Kasaragod Today
Kasaragod Today