കാസർകോട്ട് തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 50 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

 കാസറഗോഡ്‌: തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 50 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങളുമായി കുടിയേറ്റ തൊഴിലാളി പിടിയിൽ. കാസറഗോഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കും സംഘവും

റെയിൽവെ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കർണാടകയിൽ നിന്നും തീവണ്ടി മാർഗ്ഗം കടത്തിക്കൊണ്ടു വന്ന 50 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. കുടിയേറ്റ തൊഴിലാളി അക്തർ ജമാനെ അറസ്റ്റ് ചെയ്ത് പിഴ ഈടാക്കി


.

Previous Post Next Post
Kasaragod Today
Kasaragod Today