കാസർഗോഡ് :കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗമായി കാസർഗോഡ് ജില്ലയിൽ നിന്നും സജി സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജോസ് കെ മാണി വീണ്ടും കേരള കോൺഗ്രസ് എം ചെയർമാൻ. തോമസ് ചാഴിക്കാടൻ, ഡോ. എൻ ജയരാജ്, പി കെ സജീവ് എന്നിവർ വൈസ് ചെയർമാൻമാർ. എൻ എം രാജു സംസ്ഥാന ട്രഷറർ. ജനറൽ സെക്രട്ടറിമാരായി 15 പേരെ തിരഞ്ഞെടുത്തു. 23 ഉന്നദാധികാരസമിതി അംഗങ്ങളും 91 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ,131സെക്രട്ടറിയേറ്റ് അംഗങ്ങൾ 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു.
കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി മെമ്പറായി ജില്ലയിൽ നിന്നും സജി സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു
mynews
0