കാസറഗോഡ്: ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസറഗോഡ് ന്‍റെ ഭാഗമായി കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ മയക്കു മരുന്നുമായി ബന്ധപ്പെട്ട് എണ്‍പത്തി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയെ പൂര്‍ണമായും ലഹരി മുക്തമാക്കാന്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നതാണ്.
# SayNotoDrug #Operation Clean Kasaragod.