കുമ്പള ക്ഷേത്രക്കുളത്തിലെ മുതല വെജിറ്റേറിയാനോ നോൺ വേജോ?ബബിയയുടെ പേരില്‍ സ്മൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ച

 കോഴിക്കോട്: കേരളത്തിലെ മാധ്യമങ്ങള്‍ ഇന്ന് ആഘോഷിച്ച ഒരു വാര്‍ത്തയാണ്, കാസര്‍കോട് ജില്ലയിലെ കുമ്ബള അനന്തപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തില്‍ ഏഴു പതിറ്റാണ്ടിലേറെക്കാലമായുള്ള മുതല 'ബബിയ' ഓര്‍മ്മയായത്. തടാക ക്ഷേത്രമായ ഇവിടത്തെ കുളത്തില്‍ ജീവിച്ച മുതല വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ഭക്ഷിച്ചിരുന്നത് എന്നതാണ് ഭക്തരുടെയും മാധ്യമങ്ങളുടെയും അവകാശവാദം. ക്ഷേത്ര നിവേദ്യം മാത്രം ഭക്ഷിച്ചാണ് ബബിയ ജീവിച്ചത് എന്നാണ് പറയുന്നത്. ഇതോടെ ദൈവ സമാനമായ ഒരു പരിവേഷം കിട്ടിയ ഈ മുതലക്ക് രാജകീയമായ യാത്രയപ്പാണ് കിട്ടിയത്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ മരണാനന്തര ചടങ്ങുകള്‍ക്കുശേഷം ഹൈന്ദവ ആചാര പ്രകാരമാണ് ഈ മുതലയുടെ മൃതദേഹം സംസ്‌കരിച്ചത്. പൊലീസുകാര്‍ വരെ മുതലക്ക് സല്യൂട്ട് നല്‍കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയില്‍ വിവാദവും തുടങ്ങി.


മുതലക്ക് സസ്യാഹാരംമാത്രം കഴിക്കാന്‍ കഴിയുമോ?


എന്നാല്‍ ബബിയയുടെ പേരില്‍ ഇറങ്ങിയതെല്ലാം പെരുപ്പിച്ച കഥകള്‍ മാത്രമാണെന്നും മാംസ ഭക്ഷണം ഇല്ലാതെ ഒരു മുതലക്ക് ജീവിക്കാന്‍ കഴിയിലെന്നുമാണ് ശാസ്ത്രപ്രചാരകര്‍ ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ ഡോ ജിനേഷ് പി എസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''മാംസ ഭക്ഷണം ഇല്ലാതെ ഒരു സിംഹത്തിന് ജീവിക്കാന്‍ സാധിക്കുമോ? അല്ലെങ്കില്‍ ഒരു കടുവയ്ക്ക്? കടുവയും സിംഹവും ഒക്കെ മാംസഭുക്കുകളാണ്. അവരുടെ ദഹന വ്യവസ്ഥ മാംസം ആഹരിക്കാന്‍ അനുയോജ്യമാണ്. മാംസ ഭക്ഷണം നിര്‍ബന്ധമാണ്. ഇനി അവയ്ക്ക് പഴങ്ങളും പച്ചക്കറികളും വെജിറ്റേറിയനും മാത്രമാണ് ലഭിക്കുന്നത് എന്ന് കരുതുക. അതൊരിക്കലും അവരുടെ സ്വാഭാവികമായ ഭക്ഷണമല്ല. അവര്‍ക്ക് സര്‍വൈവ് ചെയ്യാന്‍ സാധിക്കില്ല.അവയ്ക്ക് സസ്യാഹാരം മാത്രം ലഭിക്കുകയാണെങ്കില്‍ അത് വലിയൊരു സഫറിങ് ആയിരിക്കും. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്‍കിയാല്‍ അത് അവരോട് ചെയ്യുന്ന ഒരു ക്രൂരത ആയിരിക്കും. അതുകൊണ്ടാണ് ആഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന ചീറ്റകള്‍ക്ക് ബീഫ് അടക്കമുള്ള മാംസ ഭക്ഷണം നല്‍കുന്നത്. മുതല ഒരു മാംസഭുക്കാണ്. അതിപ്പോള്‍ ക്രൊകൊഡൈല്‍ ആയാലും അലിഗേറ്റര്‍ ആയാലും മാംസഭുക്കാണ്. സസ്യഭുക്കോ മിശ്രഭുക്കോ അല്ല. അങ്ങനെ ഒരു ജീവി മാംസ ഭക്ഷണം ഇല്ലാതെ ജീവിച്ചെങ്കില്‍ അത് വലിയൊരു പീഡനമായി തന്നെ കാണണം. അത് മരിക്കുമ്ബോള്‍ ഇത്ര ആഘോഷിക്കാന്‍ എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.

മാംസഭക്ഷണം ഇല്ലാതെയാണോ ജീവിച്ചത്, അങ്ങനെയെങ്കില്‍ മാംസഭക്ഷണം ഇല്ലാതെ എങ്ങനെ സര്‍വ്വൈവ് ചെയ്തു എന്നൊക്കെ പഠനം നടത്താം എന്ന് മാത്രം.


ആ കുളത്തിലെ മത്സ്യങ്ങളെ ഈ മുതല ആഹാരമാക്കിയില്ല എന്നൊക്കെ എന്ത് ഉറപ്പിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്? മീന്‍, ആമ, വെള്ളം കുടിക്കാന്‍ വരുന്ന പക്ഷികള്‍, ചെറിയ മൃഗങ്ങള്‍ തുടങ്ങിയ ജീവികളെ ഒക്കെ ഭക്ഷിക്കുന്ന ഒരു ജീവിയാണ് മുതല. ഇതൊന്നും കഴിച്ചിട്ടില്ല എന്നൊക്കെ മാധ്യമങ്ങള്‍ എന്തുറപ്പിലാണ് തള്ളുന്നത്? ഈ മുതല കോഴിയെ കഴിക്കുന്ന വീഡിയോ വരെ ഉണ്ട്. അപ്പോഴാണ് ഈ തള്ള്!


എന്തായാലും പല ഗ്രൂപ്പുകളിലും ഇതുവച്ചുള്ള അന്ധവിശ്വാസ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്തെങ്കിലും കിട്ടിയാല്‍ അപ്പോള്‍ തുടങ്ങും അത്ഭുതവും അന്ധവിശ്വാസവും കലര്‍ന്ന ചര്‍ച്ചകള്‍! കഷ്ടമാണ് അവസ്ഥ''- ഡോ ജിനേഷ് ചൂണ്ടിക്കാട്ടുന്നു.


കോഴിയെ ഭക്ഷണമാക്കാറുണ്ട്


അതിനിടെ ഭക്തര്‍ കൊണ്ടുവരുന്ന നേര്‍ച്ചക്കോഴികളെ ബബിയ ഭക്ഷിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രാവണീശ്വരം തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ ബബിയ കോഴിയെ തിന്നുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '' ബബിയ, കാസര്‍കോട് ഏറ്റവും കൂടുതല്‍ മനുഷ്യരെ ആകര്‍ഷിച്ച മിണ്ടാപ്രാണി, ആദരാഞ്ജലി.പുതിയ ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവ പണിയുന്നതിന് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക് മുമ്ബ് ക്ഷേത്ര പരിസരത്തു ഹോട്ടല്‍ കച്ചവടം നടത്തിയിരുന്ന അറിയപ്പെടുന്ന യക്ഷഗാന കലാകാരന്‍ സുബ്ബയ്യ ഷെട്ടി ഭക്തന്മാര്‍ കൊണ്ടുവന്ന കോഴി മുതലക്ക് സമര്‍പ്പിക്കുന്ന ചിത്രമാണ്''-രവീന്ദ്രന്‍ എഴുതി.


പക്ഷേ ഭക്തരുടെ വാട്സാപ്പ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളില്‍ മുതലയെന്ന ഈ മിണ്ടാപ്രാണിയെ ദൈവമാക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ പുരോഗമിക്കുന്നത്. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കുമ്ബള അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. 77 വയസ്സിലേറെയാണ് ബബിയക്ക് കണക്കാക്കുന്ന പ്രായം.ക്ഷേത്ര നിവേദ്യം മാത്രമാണ് ആഹാരം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തില്‍ എല്ലായ്‌പ്പോഴും വെള്ളമുണ്ടാവും. ഇവിടെയാണ് 'ബബിയ'യുടെ വാസം. തടാകത്തിന്റെ വടക്ക് ഭാഗത്തായി രണ്ട് ഗുഹകളുണ്ട്. പകല്‍ മുതല ഈ ഗുഹയിലായിരിക്കും. മേല്‍ശാന്തി രാത്രി നടയടച്ചു പോയാല്‍ ബബിയ ക്ഷേത്രസന്നിധിയില്‍ എത്താറുണ്ട്. പുലര്‍ച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാല്‍ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല. സസ്യാഹാരം മാത്രം കഴിക്കുന്ന, അക്രമാസക്തിയൊന്നും കാട്ടിയിട്ടില്ലെന്നും ഭക്തര്‍ പറയുന്നു.


എന്നാല്‍ വിശേഷബുദ്ധിയില്ലാത്ത ഒരു ജീവിമാത്രമാണ് മുതലയെന്നും അതിന് മനുഷ്യനെ തിരിച്ചറിയാന്‍ പോലും കഴിയില്ലെന്നുമാണ് യാഥാര്‍ഥ്യം. പക്ഷേ മൃഗങ്ങള്‍ക്കുള്ള ചില അറ്റന്‍ഷന്‍ മെത്തേഡ് അനുസരിച്ച്‌ ചില ശബ്ദങ്ങള്‍ ഇതിന് തിരിച്ചറിയാന്‍ കഴിയുമെന്നും പൂജാരി വിളിക്കുമ്ബോള്‍ പ്രതികരിക്കുന്നത് അതുകൊണ്ട് അവാമെന്നുമാണ് ശാസ്ത്ര പ്രചാരകര്‍ പറയുന്നത്. ഏതായാലും ബബിയയുടെ പേരില്‍ ഇനി കാസര്‍കോട് ഒരു പുതിയ ക്ഷേത്രം ഉണ്ടായാലും അത്ഭുദമില്ല എന്ന മട്ടിലാണ് പ്രചാരണങ്ങ


ള്‍ നീങ്ങുന്നത്.

Previous Post Next Post
Kasaragod Today
Kasaragod Today